valapad
വലപ്പാട് പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.

വലപ്പാട്: പഞ്ചായത്തിന്റെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം. ചന്തമൈതാനിയിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ ശുചീകരണ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം ജ്യോതി രവീന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സുബൈർ, പഞ്ചായത്ത് സെക്രട്ടറി സി.എൻ. ഷിനിൽ, അസി. സെക്രട്ടറി ടി.എസ്. വേണുഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.