പാവറട്ടി: റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയുള്ള ഇടിയഞ്ചിറ റെഗുലേറ്റർ നവീകരണത്തിന് പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് നടന്നു. പൂർണമായും മോട്ടോ റൈസിഡ് മെക്കാനിസമാക്കി മാറ്റിയായിരിക്കും ഷട്ടർ നവീകരണം. ഇതിന്റെ ഭാഗമായാണ് മുൻപ് കോൺക്രീറ്റ് ചെയ്ത ഭാഗം പൊളിച്ച സ്ഥലത്താണ് പുതിയ കോൺഗ്രീറ്റ് നടന്നത്. 18 മാസമാണ് കാലവധി. 2.67 കോടിയുടെ പദ്ധതിയാണിത്. ഇതിനോടൊപ്പം സിവിൽവർക്കുകൾ കൂടി ചെയ്യുന്നതോടെയാണ് ഷട്ടർ നവീകരണ പ്രവർത്തി പൂർത്തിയാകും. 2019ലെ ബജറ്റിലാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ നിരവധി തടസങ്ങൾ മൂലം നാലു വർഷത്തിന് ശേഷം ഇപ്പോഴാണ് പദ്ധതി ലക്ഷ്യത്തിലേക്കെത്തുന്നത്. തൊഴിലാളികളെ ഉപയോഗപ്പെടുത്തി കൈ കൊണ്ട് തിരിക്കുന്ന പഴയ രീതിയിലാണ് ഇടിയഞ്ചിറയിൽ ഷട്ടറുകൾ പ്രവർത്തിപ്പിച്ചിരുന്നത്. ''7 കുബിക്‌സ് ഉൾക്കൊള്ളുന്ന മൂന്ന് കോൺക്രീറ്റ് വാഹനങ്ങൾ കോൺക്രീറ്റ് നടക്കുമ്പോൾ റെഗുലേറ്ററിലെ ഗതാഗതം പൂർണമായും നിലച്ചിരുന്നു. രാവിലെ ഈ ഭാഗത്തേക്ക് കൊണ്ടുവന്ന കോൺഗ്രീറ്റ് മിക്‌സിങ് വാഹനം താഴ്ന്നത് ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി.
2.67 കോടിയുടെ പദ്ധതി
8 മാസമാണ് കാലവധി.