ചാലക്കുടി: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി പടിക്കല സാജന്റെ മകൾ ഡോണ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെ കണ്ടെത്താൻ കേരള പൊലീസ് ഊർജിത ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യയിലേയ്ക്ക് കടന്ന കുറ്റിച്ചിറ സ്വദേശി ലാൽ കെ.പൗലോസിനെ കണ്ടെത്തുന്നതിനാണ് ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. ഇന്ത്യൻ എംബസി, സൈബർ പൊലീസ് എന്നിവയുടെ സഹായത്തോടെയാണ് അന്വേഷണം. കഴിഞ്ഞ മേയ് 7നാണ് ഡോണ സാജ(26)നെ കാനഡയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ പിറ്റേ ദിവസം ലാൽ പൗലോസ് അതീവ രഹസ്യമായി ഇന്ത്യയിൽ എത്തുകയും ചെയ്തു. കാനഡ പൊലീസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായി. ഉടൻതന്നെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന കാനഡ സർക്കാർ അധികൃതർ ഡോണയുടെ സഹോദരൻ ഡെസ്‌വിനെ അറിയിച്ചിട്ടുണ്ട്.