cartoon

തൃശൂർ: പീച്ചിയിലെ കേരള വനഗവേഷണകേന്ദ്രത്തിൽ കാർട്ടൂണിസ്റ്റുകൾക്ക് ത്രിദിന സൗജന്യ റസിഡൻഷ്യൽ കാർട്ടൂൺ ക്യാമ്പ് നടത്തുന്നു.

ജൂൺ 16, 17, 18 തീയതികളിലാണ് ക്യാമ്പ്. അപേക്ഷയോടൊപ്പം പേര്, വയസ്, വിലാസം, ഫോൺ, ഇ-മെയിൽ എന്നിവയോടൊപ്പം പത്രമാധ്യമങ്ങളിലോ ഓൺലൈനിലോ പ്രസിദ്ധീകരിച്ച മൂന്ന് കാർട്ടൂണുകളുടെ കോപ്പിയും വയ്ക്കണം.

ക്യാമ്പിൽ പങ്കെടുക്കാനുള്ള 30 പേരെ വിദഗ്ദ്ധ സമിതി കണ്ടെത്തും.

പരിസ്ഥിതി സൗഹൃദ വിഷയങ്ങളെ ആസ്പദമാക്കി ക്യാമ്പ് അംഗങ്ങൾ വരയ്ക്കുന്ന സൃഷ്ടികൾ വനഗവേഷണസ്ഥാപനം, വനംവകുപ്പ് എന്നിവ സന്ദേശപ്രചാരണങ്ങൾക്ക് ഉപയോഗിക്കും. അപേക്ഷകൾ മേയ് 30-നകം training@kfri.org ലേക്ക് ഇ-മെയിൽ ചെയ്യണം.