തൃശൂർ : 50 വർഷങ്ങൾക്ക് മുൻപ് ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ റെയിൽവേ ഫെഡറേഷൻ നടത്തിയ 25 ദിവസം നീണ്ടുനിന്ന അഖിലേന്ത്യാ റെയിൽവേ സമരത്തിന്റെ 50ാം വാർഷികം ഹിന്ദ് മസ്ദൂർസഭ ജില്ലാ കമ്മിറ്റി ആചരിച്ചു. റെയിൽവേ സമര നായകനും മദ്ധ്യപ്രദേശിലെ മുൻ എം.എൽ.എയുമായ രഘു ടാക്കൂർ ഉദ്ഘാടനം ചെയ്തു. എസ്.ആർ.എം.യു തിരുവനന്തപുരം ഡിവിഷണൽ സെക്രട്ടറി എസ്.ഗോപീകൃഷ്ണ പതാക ഉയർത്തി.
ഹിന്ദ് മസ്ദൂർ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി.ഷാനവാസ്, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ജോഷി, ഡേവിസ് വില്ലേടത്തുകാരൻ, പി.എം.ഷംസുദീൻ, എം.എൻ.സുരേഷ്, രാഹുൽ വി.നായർ, ഇ.കെ.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.