കഴിമ്പ്രം വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന ഉണ്ണിയൂട്ട്.
എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രത്തിൽ വൈശാഖ മാസാചരണത്തിന്റെ ഭാഗമായി ഭാഗവത പാരായണം നടന്നു. ഞായറാഴ്ച രാവിലെ ഗണപതിഹവനം, വിഷ്ണുപൂജ തുടർന്ന് ഉണ്ണിയൂട്ട്, വൈകിട്ട് ചുറ്റുവിളക്ക്, നിറമാല എന്നിവയുണ്ടായി. ആറുമാസം മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി മനോജ് മുഖ്യകാർമികനായിരുന്നു. ക്ഷേത്രം ഭാരവാഹികളായ വി.യു. ഉണ്ണിക്കൃഷ്ണൻ, വി.ആർ. രാധാകൃഷ്ണൻ, വി.കെ. ശശിധരൻ എന്നിവർ നേതൃത്വം നൽകി.