1

വടക്കാഞ്ചേരി: അകമല ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ മൂന്നു ദിവസങ്ങളിലായി നടന്നു വന്നിരുന്ന പ്രതിഷ്ഠാദിന ചടങ്ങുകൾ സമാപിച്ചു. വിശേഷാൽ പൂജകൾ, ഗണപതി ഹോമം, പ്രഭാത പൂജ, അഭിഷേകങ്ങൾ, പല്ലാവൂർ ശ്രീധരൻ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, പഞ്ചവിംശതി, കലശ പൂജ, ഉച്ചപൂജ, ശ്രീഭൂതബലി, പ്രസാദ ഊട്ട് എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ഡോ. ടി.എസ്. വിജയൻ പൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എം.എസ്. രാഘവൻ മാസ്റ്റർ, സെക്രട്ടറി ടി.എൻ. സുകുമാരൻ, ട്രഷറർ എം.എ. കുഞ്ചു എന്നിവർ നേതൃത്വം നല്കി.