എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആദിലക്ഷ്മിയെ തൃദളം വൈദിക സമിതി ആദരിക്കുന്നു.
കൊടുങ്ങല്ലൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പി.ബി. ആദിലക്ഷ്മിയെ തൃദളം വൈദിക സമിതി ആദരിച്ചു. സമിതി പ്രസിഡന്റ് സതീഷ് ശാന്തി, സെക്രട്ടറി അനിൽകുമാർ ശാന്തി, ബൈജു ശാന്തി, വിഷ്ണുദാസ് ശാന്തി, ലാൽശാന്തി എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്. കരൂപ്പടന്ന പാരിജാതപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേൽശാന്തി ബൈജു ശാന്തിയുടെ മകളാണ് ആദിലക്ഷ്മി. മതിലകം ഒ.എൽ.എഫ് സ്‌കൂൾ വിദ്യാർത്ഥിനിയാണ്.