പാവറട്ടി: കേരളത്തിലെ പാരമ്പര്യകളരി മർമ്മചികിത്സ ലോകോത്തര നിലവാരത്തിൽ പ്രസിദ്ധമാണെന്നും ചികിത്സയെ പ്രോത്സാഹിപ്പിക്കാൻ കർണാടകത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് പദ്ധതി തയ്യാറാക്കുമെന്നും കർണാടക സ്പീക്കർ യു.ടി. കാദർ. എളവള്ളി ശ്രീ ഗുരുകുലം കളരി സംഘത്തിൽ മർമ്മചികിത്സ കഴിഞ്ഞ് മടങ്ങവേ എളവള്ളിയിൽ ജനപ്രതിനിധികളുടെ സ്‌നേഹാദരച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 ദിവസത്തെ ചികിത്സയിൽ അതീവ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞ് മേയ് രണ്ടിനാണ് ചികിത്സയ്ക്കായി സ്പീക്കർ എത്തിയത്. എളവള്ളി നാടിന്റെ സ്‌നേഹാദരച്ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി, പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ്, ജനപ്രതിനിധികളായ കെ.ഡി. വിഷ്ണു, എൻ.ബി. ജയ, ടി.സി. മോഹനൻ, ശ്രീബിത ഷാജി, ഷാലി ചന്ദ്രശേഖരൻ, സൗമ്യ രതീഷ്, അലിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എ.വി. സിദ്ദിഖ്, ആന്റണി ഗുരുക്കൾ, വിജീഷ് ഗുരുക്കൾ എന്നിവർ പങ്കെടുത്തു.