കൊടുങ്ങല്ലൂർ: ഒരു നാടിന്റെ സംസ്‌കൃതിയും ജീവിതവും ഇല്ലാതാക്കി വികസനം നടപ്പിലാക്കുമ്പോൾ അതുണ്ടാക്കുന്ന വേദന പരിഹരിക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് ബക്കർ മേത്തല അഭിപ്രായപ്പെട്ടു. തീരദേശ ഹൈവേ അലൈൻമെന്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എറിയാട് പഞ്ചായത്തിന് മുൻപിൽ നടക്കുന്ന 34-ാം ദിവസത്തെ അനിശ്ചിതകാല ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബക്കർ മേത്തല. സംയുക്ത സമരസമിതി ഉപാദ്ധ്യക്ഷൻ അഡ്വ.കെ.കെ.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.എം.സഗീർ, ഇ.എ.സലാഹുദ്ധീൻ, ഷംസുദ്ധീൻ കെ.ബി, ജൂഡി ഡേവിഡ്, വി.കെ.അബ്ദുൾ മജീദ്, ടി.പി.സിദ്ധാർത്ഥൻ, വി.എം.എ.അബ്ദുൾ കരീം, കെ.എം.ഷൗക്കത്ത്, സിദ്ദിഖ് പഴങ്ങാടൻ, സലാം അയ്യാരിൽ, സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി.