പുത്തൻചിറ: കണ്ണിക്കുളങ്ങര എസ്.എൻ.ഡി.പി ശാഖാ വിജയോത്സവം 2024 എസ്.എൻ.ഡി.പി പുത്തൻചിറ മേഖലാ ചെയർമാനും യോഗം ഡയറക്ടറുമായ സി.കെ. യുധി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് തുപ്രത്ത് വിജയൻ അദ്ധ്യക്ഷനായി. എസ്.എസ്.എൽസി, പ്ലസ് ടു വിജയിച്ച കുട്ടികൾക്കും രക്ഷിതാക്കൾക്കും സി.എൻ.എൻ. സ്‌കൂൾ പ്രിൻസിപ്പൽ കെ.ബി. അജോഷിന്റെ നേതൃത്വത്തിൽ ക്ലാസ് നടത്തി. ചന്ദ്രൻ മംഗലത്ത്, സജീവൻ തൈനകത്ത്, രവീന്ദ്രൻ ചോമാട്ടിൽ, പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.