കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തുകുളം പഞ്ചമി ആർട്‌സ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. ഇ.ടി.ടൈസൺ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് നൈസാം അദ്ധ്യക്ഷത വഹിച്ചു. എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് കോരിച്ചാലിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.കൈലാസൻ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു രാധാകൃഷ്ണൻ, പി.എ.താജുദ്ദീൻ, പി.ബി.ഷിബു തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി രജിതാ ബിജു, രക്ഷാധികാരി ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു.