voli

തൃശൂർ: വോളിബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ യൂത്ത് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പേരാമംഗലം ശ്രീദുർഗാ വിലാസം സ്‌കൂൾ ചാമ്പ്യൻമാ‌ർ. വൈ.എം.എ പുവ്വത്തുശേരിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം. ഇതിൽ നിന്ന് തിരഞ്ഞെടുത്ത ജില്ലാ ടീമാണ് 23ന് വടകരയിൽ ആരംഭിക്കുന്ന നോർത്ത് സോൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക.