തൃപ്രയാർ: സനാതന ധർമ്മപാഠശാലയുടെ നേത്യത്വത്തിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. കൊച്ചിൻ ദേവസ്വം അസി. കമ്മിഷണർ കെ. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. പാഠശാല രക്ഷാധികാരി രത്‌നവല്ലി അദ്ധ്യക്ഷയായി. ദേവസ്വം മാനേജർ എ.പി. സുരേഷ്‌കുമാർ, ഉപദേശകസമിതി പ്രസിഡന്റ് രാജൻ പാറേക്കാട്ട്, വാദ്യകലാ ആസ്വാദകസമിതി വൈസ് പ്രസിഡന്റ് മോഹനമാരാർ, മധു ശക്തീധരപണിക്കർ, രാംകുമാർ എന്നിവർ സംസാരിച്ചു.