തൃശൂർ: തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് വാച്ച്‌മാൻമാരെ നിയമിക്കും. താത്പര്യമുള്ളവർ 29ന് രാവിലെ 10ന് കോളേജ് പി.ടി.എ ഓഫീസിൽ ഹാജരാകണം. പ്രായം 56ൽ താഴെ. വിമുക്തഭടനായോ മറ്റ് സർക്കാർ സർവീസിലോ ജോലി ചെയ്‌തിരിക്കണം. പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, ആധാറിൻ്റെ കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ ഹാജരാക്കണം. കോളേജിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾ 0487 - 2337294 എന്ന ഫോൺ നമ്പറിലോ പി.ടി.എ ഓഫീസിൽ നിന്നോ ലഭിക്കും.