തൃശൂർ: ആലപ്പാട് കാവുപറമ്പ് ബോധി വിഹാറിൽ 23ന് രാവിലെ 10ന് ബുദ്ധപൂർണിമ ആഘോഷിക്കും. ധമ്മമിത്രസംഗമത്തോടെ തുടങ്ങുന്ന പരിപാടിയിൽ അമ്പതോളം ബുദ്ധിസ്റ്റുകളും അംബേദ്കറൈറ്റുകളും പങ്കെടുക്കും.
ഹീനയാന ബുദ്ധമതസംഘം ചെയർമാർ വി.കെ. അജിതാഘോഷ് പ്രതിമാ അനാച്ഛാദനം നിർവഹിക്കും. എസ്.സി.എസ്.ടി ഫെഡറേഷൻ കേരള ചെയർമാൻ എ.കെ സന്തോഷ് അദ്ധ്യക്ഷനാകും. സാംസ്‌കാരികപ്രവർത്തകൻ കെ.ആർ. സുരേഷ് ബാബു ബുദ്ധമുള നടും. പ്രമുഖ പാലി ഭാഷാ വിദഗ്ദ്ധൻ കെ.ജി. കൃഷ്ണകുമാർ ധർമ്മപ്രഭാഷണം നടത്തും. മധുരവിതരണം, കലാവിഷ്‌കാരങ്ങൾ എന്നിവയുമുണ്ടാകും.