bhalidhanam-dhinam

പ്രമോദ് ബലിദാനദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ പുഷ്പാർച്ചന നടത്തുന്നു.

കൊടുങ്ങല്ലൂർ : ബി.ജെ.പി എടവിലങ്ങ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമോദ് ബലിദാന ദിനം ആചരിച്ചു. അനുസ്മരണ പുഷ്പാർച്ചനയിൽ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പ്രമോദിന്റെ വസതിയിൽ നടന്ന പുഷ്പാർച്ചന ആർ.എസ്.എസ് കൊടുങ്ങല്ലൂർ ഖണ്ട് പ്രമുഖ് ജയൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി അദ്ധ്യക്ഷനായി. ജില്ലാ സെൽ കോ-ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, പ്രിൻസ് തലശ്ശേരി, സി.കെ. പുരുഷോത്തമൻ, വി.ജി. ഉണ്ണിക്കൃഷ്ണൻ, കെ.കെ. ഉണ്ണിക്കൃഷ്ണൻ, രാജേഷ് വെങ്കിടങ്ങ്, സതീശൻ തെക്കിനിയത്ത്, എം.എ. ഹരിദാസ്, പ്രദീപ് അറയ്ക്കൽ, ശരത്ത് മുല്ലശ്ശേശി, രജനി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.