പഴയന്നൂർ: ചേലക്കര കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ 2024- 25 അദ്ധ്യയന വർഷത്തേക്ക് ഇലക്ട്രോണിക്‌സ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെയും (ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്) ഇലക്ട്രോണിക്‌സ് ലാബ് ഡെമോൺസ്‌ട്രേറ്ററുടെയും (ബി.എസ്.സി ഇലട്രോണിക്‌സ്) ഒഴിവുണ്ട്. ഇലക്ട്രോണിക്‌സ് ഗസ്റ്റ് അദ്ധ്യാപകർക്കായി മേയ് 22ന് രാവിലെ 11നും ലാബ് ഡെമോൺസ്‌ട്രേറ്റർ ഒഴിവിലേക്ക് ഉച്ചയ്ക്ക് രണ്ടിനും ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലേക്കുള്ളവർ 23ന് രാവിലെ 10.30നും അസ്സൽ രേഖകൾ സഹിതം കോളജിൽ ഹാജരാകണം. വിശദാംശങ്ങൾ കോളേജ് വെബ്‌സൈറ്റിൽ. വിവരങ്ങൾക്ക് ഫോൺ: 04884227181.