കൊടുങ്ങല്ലൂർ : പുലയർ മഹാസഭയുടെ മുൻ ജില്ലാ പ്രസിഡന്റായിരുന്ന കെ.കെ. വേലായുധനെ കെ.പി.എം.എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കെ.കെ. വേലായുധൻ വായനശാലയിൽ നടന്ന അനുസ്മരണ സമ്മേളനം നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. പി.കെ. ശരവണൻ അദ്ധ്യക്ഷനായി. വി.എം. പുരുഷോത്തമൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.എം.എസ് സംസ്ഥാന ട്രഷറർ സി.എ. ശിവൻ സംസാരിച്ചു.