fire
കത്തിനശിച്ച കടയുടെ ഉൾഭാഗം

ചാലക്കുടി: പോട്ടയിൽ സ്റ്റേഷനറി കട കത്തി നശിച്ചു. നോർത്ത് പോട്ട ഗുരുപുരത്ത് പ്രവർത്തിക്കുന്ന ശിവഗംഗ എന്ന ഷോപ്പാണ് പൂർണ്ണമായും കത്തിയത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. പ്രഭാത സവാരിക്ക് പോയിരുന്ന ആളുകളാണ് കടയിൽ നിന്നും പുക വരുന്നത് കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് ഉടമകളായ സജിത് കുമാർ വൈപ്പിൻ, വേണു കോക്കാടൻ എന്നിവർ സ്ഥലത്തെത്തി. അഗ്‌നിശമന വിഭാഗം ഉടനെ വന്നെങ്കിലും അതിനുമുമ്പ് സാധനസാമഗ്രികൾ ഏറെക്കുറെ കത്തി നശിച്ചു.