asap

തൃശൂർ: അസാപ് കേരള സ്‌കൂൾ വിദ്യാർത്ഥികൾക്കായി അഞ്ച് ദിവസത്തെ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്ത് മുതൽ പതിനഞ്ച് വയസ് വരെയുള്ളവർക്കാണ് ക്യാമ്പ്. ആർട്‌സ് ആൻഡ് ക്രാഫ്റ്റ്, ഗെയിം ഡെവലപ്പ്‌മെന്റ്, റോബോട്ടിക്‌സ്, ഡിജിറ്റൽ ലിറ്ററസി എന്നീ വിഷയങ്ങൾക്ക് പുറമെ മറ്റ് വിനോദ പരിപാടികളും ഉണ്ടാകും. റിഗ് ലാബ്‌സ് അക്കാഡമിയുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മേയ് 27 മുതൽ 31 വരെ രാവിലെ 9:30 മുതൽ വൈകീട്ട് 4:30 വരെ ക്യാമ്പ് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ https://connect.asapkerala.gov.in/events/11420 എന്ന ഓൺലൈൻ ലിങ്കിലൂടെ രജിസ്‌ട്രേഷൻ നടത്തണം. വിവരങ്ങൾക്ക് ഫോൺ: 9400890982.