തൃശൂർ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർചർച്ചനയും അനുസ്മരണ സദസും നടത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. നേതാക്കളായ ടി.വി.ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി.ശശികുമാർ, എം.കെ.അബ്ദുൾ സലാം, ഐ.പി.പോൾ, കെ.എച്ച്.ഉസ്മാൻ ഖാൻ, കെ.ഗോപാലകൃഷ്ണൻ, ജെയ്ജു സെബാസ്റ്റ്യൻ, കെ.കെ.ബാബു, സതീഷ് വിമലൻ, രാജൻ പല്ലൻ, സി.ഡി.ആന്റസ്, കെ.വി.ദാസൻ, സുബി ബാബു, സജീവൻ കുരിയച്ചിറ, രവി ജോസ് താണിക്കൽ തുടങ്ങിയവർ പങ്കെടുത്തു.