tsga

തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടന്ന വോളിബാൾ പരിശീലന ക്യാമ്പിൽ പങ്കെടുത്ത കുട്ടുകൾക്ക് ജഴ്‌സിയും സർട്ടിഫിക്കറ്റുകളും ടി.എൻ പ്രതാപൻ എം.പി വിതരണം ചെയ്യുന്നു.

തൃപ്രയാർ: ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടന്നുവന്ന സൗജന്യ അവധിക്കാല വോളിബാൾ പരിശീലന ക്യാമ്പിന് സമാപനമായി. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും ജഴ്‌സിയും ടി.എസ്.ജി.എ ചെയർമാൻ ടി.എൻ. പ്രതാപൻ എം.പി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. സുഭാഷ്ചന്ദ്രൻ അദ്ധ്യക്ഷനായി. സി.ജി. അജിത്കുമാർ, ടി.യു. സുഭാഷ്ചന്ദ്രൻ, സി.എൻ. നൗഷാദ്, ടി.ആർ. ദില്ലിരത്‌നം, സി.കെ. പാറൻകുട്ടി എന്നിവർ സംസാരിച്ചു. 57 ആൺകുട്ടികളും 24 പെൺകുട്ടികളുമാണ് ക്യാമ്പിൽ പങ്കെടുത്തത്. പി.സി. രവി മുഖ്യപരിശീലകനായിരുന്നു.