sagamam
കൊടുങ്ങല്ലൂർ ടൗൺ ഈസ്റ്റ് മേഖലാ നേതൃത്വ സംഗമം ബേബി റാം ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം പ്രവർത്തനം താഴെ തട്ടിൽ എത്തിക്കാനും കൂടുതൽ ഊർജസ്വലമായി യൂണിയൻ, ശാഖാ പ്രവർത്തകരെ മുന്നോട്ട് കൊണ്ടുപോകാനുമായി ശാഖകളെ ഏഴ് മേഖലകളായി തിരിച്ച ശേഷമുള്ള ആദ്യ മേഖലാ നേതൃസംഗമം നടന്നു. ടൗൺ ഈസ്റ്റ് മേഖലാ നേതൃസംഗമത്തിൽ ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കമ്മിറ്റിയംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

നേതൃസംഗമം യോഗം കൗൺസിലറും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവുമായ ബേബി റാം ഉദ്ഘാടനം നിർവഹിച്ചു. കൺവീനറും യോഗം കൗൺസിലറുമായ പി.കെ. പ്രസന്നൻ അദ്ധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം എം.കെ. തിലകൻ മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, വനിതാസംഘം നേതാക്കളായ ഷിയ വിക്രമാദിത്യൻ, രൂപ സുലഭൻ, മഞ്ജു ഉണ്ണിക്കൃഷ്ണൻ, ശാഖാ കമ്മിറ്റിയംഗങ്ങളായ സി.കെ. ഋഷി, കെ.ഡി. പ്രദീപ് കുമാർ, ബേബി ഗിരീഷ്, നിർമ്മല ജയദാസ്, ബാബു മങ്കാട്ടിൽ, രേണുക ദിനേശൻ, സന്ധ്യ പ്രേമൻ, മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.