ചേലക്കര: കയർ ഭൂ വസ്ത്രം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാഞ്ഞാൾ പഞ്ചായത്ത് നാലാം വാർഡ് മൂരിയിൽ പടി പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കയർ ഭൂവസ്ത്രം കണ്ടെത്തിയത്. കുളങ്ങൾക്കും തോടുകൾക്കും ഭൂ വസ്ത്രം ഒരുക്കി മണ്ണൊലിപ്പ് തടയുന്നതിനായി ഉപയോഗിക്കുന്ന പതിനായിരക്കണക്കിന് വില വരുന്ന ഭൂവസ്ത്രമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഉപയോഗശൂന്യമായി ഉപേക്ഷിച്ചിരിക്കുന്നത്.