കുന്നംകുളം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന സി.വി. ജാക്‌സന്റെ നിര്യാണത്തിൽ കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചനയോഗം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിബി രാജിവ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. ബാബു അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി എം.എൻ. സത്യൻ കെ.പി.സി.സി. മെമ്പർ ജോസഫ് ചാലിശ്ശേരി മാസ്റ്റർ,ഇ.പി. കമറുദ്ദിൻ, സെബാസ്റ്റ്യൻ ചുണ്ടൽ, വിജി. അനിൽ മാസ്റ്റർ, സോമൻ, ബിജോയ് ബാബു, കെ. ജയശങ്കർ, അസിസ്, നെൽസൺ ഐപ്പ് , സോയ ജോസഫ്, കവിത പ്രേംരാജ്, കരിംപന്നിത്തടം, മിഷ സെബാസ്റ്റ്യൻ,ബിജു സി. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.