ch

തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ റോഡ് നിർമ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അഡീഷണൽ ഡിസിട്രിക്ട് മജിസ്‌ട്രേറ്റ് ടി. മുരളിയുമായി നടത്തിയ ചർച്ചയിൽ കോൺഗ്രസ് പ്രവർത്തകർ വിഷയം അവതരിപ്പിക്കുന്നു.

ചേർപ്പ് : തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ പാലയ്ക്കൽ ഭാഗത്തെ റോഡ് നിർമ്മാണം മഴ ഒഴിയുന്നതിന് അനുസരിച്ച് പുനരാരംഭിക്കും. അഡീഷണൽ ഡിസിട്രിക്ട് മജിസ്ട്രറ്റ് ടി. മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബസ് ഓണേഴ്‌സ് അസോസിയേഷൻ സംഘടനകൾ, കോൺഗ്രസ് നേതാക്കൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പാലയ്ക്കൽ കപ്പേള മുതൽ മാ‌ർക്കറ്റ് വരെയുള്ള ഭാഗത്തെ നിർമ്മാണമാണ് നടത്തുക.
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ 15 ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് കെ.എസ്.ടി.പി കമ്പനി അധികൃതർ ഉറപ്പ് നൽകി. ബസ് ഓണേഴ്സ് അസോ. പ്രസിഡന്റ് പ്രേംകുമാർ, ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിജോ ജോർജ്, അവിണിശ്ശേരി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.ഐ. ജോൺസൺ, കോൺഗ്രസ് അവിണിശ്ശേരി മണ്ഡലം പ്രസിഡന്റ് പ്രിയൻ പെരിഞ്ചേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റോഡ് നിർമ്മാണം ആരംഭിച്ചാൽ ഇതുവഴിയുള്ള വാഹന ഗതാഗത പരിഷ്‌കാരവും നിലവിൽ വരും. കണിമംഗലം പാടം മുതൽ പാലയ്ക്കൽ വരെയുള്ള റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ തന്നെ പൂർത്തിയാക്കും.