തൃശൂർ-കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം പൂർത്തിയാകാത്തതിനാൽ പാലയ്ക്കലിൽ കഴിഞ്ഞ ദിവസം രാവിലെ മുതൽ ഉച്ചവരെ അനുഭവപ്പെട്ട വാഹന ഗതാഗത കുരുക്ക്.
ചേർപ്പ് : തൃശൂർ- കൊടുങ്ങല്ലൂർ പാലയ്ക്കൽ റോഡ് നിർമ്മാണം പൂർത്തിയാകാത്തത് മൂലം പാലയ്ക്കലിൽ ഗതാഗത കുരുക്കേറുന്നു. തൃശൂർ, തൃപ്രയാർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, അമ്മാടം പള്ളിപ്പുറം, ആലപ്പാട് ഭാഗങ്ങളിലേക്കുള്ള ബസുകളും മറ്റു വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. പാലയ്ക്കലിൽ റോഡിന്റെ അവസ്ഥയും ദുരിതപൂർണമായതിനാൽ യാത്രക്കാർക്കും ക്ലേശമേറുകയാണ്. കനത്ത മഴയും യാത്രക്ലേശം വർദ്ധിപ്പിക്കുന്നതായി യാത്രക്കാരും പരിസരത്തെ വ്യാപാരികളും പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ തുടങ്ങിയ വാഹന ഗതാഗതകുരുക്ക് ഉച്ചവരെ നീണ്ടിരുന്നു.