merchant
തൃപ്രയാർ-നാട്ടിക മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികം ജില്ലാ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: തൃപ്രയാർ-നാട്ടിക മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡാലി ജെ. തോട്ടുങ്ങൽ അദ്ധ്യക്ഷനായി. തൃപ്രയാർ-നാട്ടിക മർച്ചന്റ്‌സ് അസോസിയേഷന്റെ അമ്പതാം വാർഷികം ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ നടത്താൻ യോഗം തീരുമാനിച്ചു. നാട്ടിക നിയോജക മണ്ഡലം ചെയർമാൻ കെ.കെ. ഭാഗ്യനാഥൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.കെ. സമീർ, ട്രഷറർ സുരേഷ് ഇയ്യാനി, സി.കെ. സുഹാസ്, എം.എസ്. ബാബു, സി.ഐ. ആന്റണി, ദീപ്തി ബിമൽ, സൂരജ് വേളയിൽ എന്നിവർ സംസാരിച്ചു.