school-bus
ഗതാഗതയോഗ്യമെന്ന് കണ്ട വാഹനങ്ങളിൽ ഉദ്യോഗസ്ഥർ വിൻഡ് ഷീൽഡ് ഗ്ലാസിൽ സ്റ്റിക്കർ ഒട്ടിക്കുന്നു.

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ സബ് ആർ.ടി.ഒ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയിൽ 39 സ്‌കൂൾ ബസുകൾ പുറത്തായി. വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനായിരുന്നു കൊടുങ്ങല്ലൂർ മോട്ടോർ വാഹന വകുപ്പ് ഫിറ്റ്‌നസ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് മുമ്പായി ഡ്രൈവർമാർക്ക് കൊടുങ്ങല്ലൂർ ജോയിന്റ് ആർ.ടി.ഒ: ജോയ്‌സൺ, എം.വി.ഐ: ജോഷി എന്നിവരുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നൽകി. തുടർന്ന് 56 സ്‌കൂൾ ബസുകൾ പരിശോധിച്ചതിൽ നിന്നും 17 ബസുകൾ യോഗ്യത നേടി. പ്രധാനമായും ജി.പി.എസ്, സ്പീഡ് ഗവേണർ, എമർജൻസി വാതിൽ, ബ്രേക്ക് സിസ്റ്റം, ലൈറ്റ്, ഹോൺ, വൈപ്പർ ടയർ, ഫയർ, എക്‌സിറ്റിംഗ്ഷർ, ഫസ്റ്റ് എയ്ഡ് ബോക്‌സ് മുതലായവ പരിശോധിച്ചതിൽ 39 വാഹനങ്ങൾ പരാജയപ്പെടുകയായിരുന്നു. പരിശോധനയിൽ പൂർണമായും ഗതാഗതയോഗ്യമെന്ന് കണ്ട വാഹനങ്ങൾക്ക് വിൻഡ് ഷീൽഡ് ഗ്ലാസിൽ ഒട്ടിക്കാനുള്ള സ്റ്റിക്കറുകളും നൽകി. പരാജയപ്പെട്ട വാഹനങ്ങൾ അടുത്തുള്ള ദിവസങ്ങളിൽ തകരാറുകൾ പൂർണമായും പരിഹരിച്ച് തുടർ പരിശോധനയ്ക്ക് ഹാജരാക്കുവാൻ നിർദേശം നൽകി. പരിശോധനയിൽ കൊടുങ്ങല്ലൂർ ജോയിന്റ് ആർ.ടി.ഒ : ഇ.ജെ. ജോയ്‌സ്ൻ ജോസഫ്, എം.വി.ഐ: ടി.എക്‌സ്. ജോഷി, എ.എം.വി.ഐമാരായ ജോസ് വാറുണ്ണി, എം.എച്ച്. പരിത് എന്നിവർ പങ്കെടുത്തു.

യോഗ്യത നേടിയത് 17 ബസുകൾ