news-photo-
ഗുരുവായൂർ ക്ഷേത്ര കർമ്മിക് സംഘ് വാർഷിക സമ്മേളനം ബിഎംഎസ് ദേശീയ സമിതി അംഗം ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉത്ഘാടനം ചെയ്യുന്നു

ഗുരുവായൂർ: ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും അറിയുന്നവരും ഭക്തജനങ്ങളോട് പ്രതിബദ്ധത ഉള്ളവരുമായിരിക്കണം ദേവസ്വം ബോർഡ് ജീവനക്കാരെന്ന് ബി.എം.എസ് ദേശീയ നിർവഹണ സമിതി അംഗവും സംസ്ഥാന മിനിമം വേജ്‌സ് ബോർഡ് മെമ്പറുമായ ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ. ഗുരുവായൂർ ക്ഷേത്ര കാർമിക് സംഘ് (ബി.എം.എസ് ) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ്് ടി.സി.സേതു മാധവൻ അധ്യക്ഷനായി. ദേവസ്വം സർവീസിൽ നിന്ന് എൻജിനീയറായി വിരമിക്കുന്ന മനോജ് കുമാറിനെ അനുമോദിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവിങ്കടം, യൂണിയൻ ജനറൽ സെക്രട്ടറി വി.സി. സുനിൽകുമാർ, പി.കെ. അറുമുഖൻ, വി.കെ. സുരേഷ് ബാബു, കെ.ഗീത, കെ.ബിനു, പി.വി.സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതുതായി യൂണിയനിൽ ചേർന്ന അംഗങ്ങൾക്ക് അംഗത്വം നൽകി ഷാൾ അണിയിച്ചു സ്വീകരിച്ചു. യൂണിയന്റെ പുതിയ ഭാരവാഹികളായി ടി.സി. സേതുമാധവൻ (പ്രസിഡന്റ്), എം.എസ്. മണികണ്ഠൻ (ജനറൽ സെക്രട്ടറി), സി.എൻ. രാധാകൃഷ്ണൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.