maram
അഴീക്കോട് പുത്തൻപള്ളി സെന്ററിൽ വാക മരം വീണത് മുറിച്ചു മാറ്റുന്നു.

കൊടുങ്ങല്ലൂർ: അഴീക്കോട് പുത്തൻപള്ളി സെന്ററിൽ മീൻ തട്ടിനോട് ചേർന്ന് നിന്നിരുന്ന വലിയ വാകമരം റോഡിൽ നിലംപൊത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് മരം കടപുഴകി വീണത്. ഈ സമയം ഈ ഭാഗത്ത് ആരും ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സാധാരണയായി ഈ ഭാഗത്ത് എപ്പോഴും തിരക്കായിരിക്കും. ബൈക്കുകൾ ഇവിടെ വയ്ക്കുന്നതും പതിവാണ്. എന്നാൽ ഭാഗ്യം കൊണ്ട് അതും ഉണ്ടായിരുന്നില്ല. എറിയാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസിമും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുന്നതിന് നടപടിയെടുത്തു.