കൊടുങ്ങല്ലൂർ : കനത്ത മഴയിലും കാറ്റിലും പുല്ലൂറ്റ് പടന്നപുറത്ത് ഓട് മേഞ്ഞ വീട് തകർന്നു വീണു. ഉറങ്ങിക്കിടന്ന ഗൃഹനാഥൻ ഓടിരക്ഷപ്പെട്ടു. പൂല്ലറ്റ് പടന്നപുറത്ത് ഉള്ളിശ്ശേരി നൗഷാദിന്റ വീടാണ് തകർന്ന് വീണത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മേൽക്കൂര താഴേയ്ക്ക് വരുന്നത് കണ്ടാണ് വൃദ്ധനായ നൗഷാദ് ഓടി പുറത്തിറങ്ങിയത്. ഇതിന്റെ പിന്നാലെ തന്നെ മേൽക്കൂര തകർന്നു വീണു. നിരാംലബനായ നൗഷാദിന്റെ കുടുംബത്തിന് തത്കാലം താമസിക്കാൻ സർക്കാർ സംവിധാനം ഒരുക്കണമെന്ന് കൗൺസിലർ നന്ദകുമാർ ആവശ്യപ്പെട്ടു.