viva

തൃശൂർ: സംസ്ഥാന വിവരവകാശ കമ്മിഷൻ ജില്ലയിൽ നടത്തിയ ഹിയറിംഗിൽ പരിഗണിച്ച 37 പരാതികളിൽ 33 എണ്ണം തീർപ്പാക്കി. ബാക്കി അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപാണ് പരാതികൾ പരിഗണിച്ചത്. റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണം, വാട്ടർ അതോറിറ്റി വകുപ്പുകളിലെയും കാർഷിക സർവകലാശാലയിലെയും പരാതികളാണ് പരിഗണിച്ചത്. വകുപ്പുകൾ ബന്ധപ്പെട്ട വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. കൂടാതെ അപേക്ഷകർക്ക് യഥാസമയം വിവരങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും വിവരവകാശ കമ്മിഷണർ നിർദ്ദേശിച്ചു.