team

ചാലക്കുടി: ചാലക്കുടി, കൊടകര ക്ലസ്റ്ററിലെ 15 സി.ഡി.എസ് ഓക്ലിലറി ഗ്രൂപ്പുകളുടെ അരങ്ങ് കലോത്സവത്തിൽ ചാലക്കുടി നഗരസഭ 120പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാർ. രണ്ടാം വർഷമാണ് തുടർച്ചയായി ചാലക്കുടി നഗരസഭാ സി.ഡി.എസിന്റെ നേട്ടം. കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ. രാധാകൃഷ്ണനിൽ നിന്നും നഗരസഭാ വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, സി.ഡി.എസ് ചെയർപേഴ്‌സൺ സുബി ഷാജി, വൈസ് ചെയർപേഴ്‌സൺ ജോമോൾ ബാബു, സി.ഒമാരായ സിന്ധു ജയരാജ്, സനു ജോജി, ദീപ്തി വിബിൻ, ജ്യോതി ആർ. മേനോൻ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. ജില്ലാതല മത്സരം മേയ് 29, 30 തീയതികളിൽ തൃശൂരിൽ നടക്കും.