ചേർപ്പ്: പടിഞ്ഞാറെ പെരുമ്പിള്ളിശേരി രാമപുരം ശ്രീരാമ മഹാവിഷ്ണു ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷത്തിന് തുടക്കം. ഇന്നലെ ക്ഷേത്രത്തിൽ ആവണേങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമപ്പണിക്കർ എണ്ണ സമർപ്പണം നടത്തി. നൃത്തനൃത്യങ്ങൾ, തിരുവാതിരക്കളി എന്നിവയുണ്ടായിരുന്നു. 23ന് രാത്രി 7.30ന് പഴുവിൽ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ, പ്രതിഷ്ഠാദിനമായ 24ന് രാവിലെ 6 മുതൽ വിശേഷാൽ പൂജകൾ എന്നിവ നടക്കും. കണ്ണംമംഗലത്ത് വാസുദേവൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. തുടർന്ന് ജാതിമത ഭേദമന്യേ അഞ്ചിനും 10നും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്ക് ഉണ്ണിയൂട്ട് നടത്തും. 11.30 മുതൽ ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ടും ക്ഷേത്രത്തിൽ നടക്കും.