തൃശൂർ: റിഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ള പത്ത് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ കെയർ ഗിവിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സ്വദേശത്തും വിദേശത്തും നിരവധി തൊഴിൽ സാദ്ധ്യതകളുള്ള കോഴ്‌സ് നടത്തുന്നത് അംഗീകൃത സ്ഥാപനമായ തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നിപ്മറാണ്. 30 സീറ്റുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 ജൂൺ 14. അപേക്ഷകർ പത്താം തരം പാസായിരിക്കണം. ആർ.സി.ഐ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിലുള്ള അപേക്ഷകൾ നിപ്മർ വെബ്‌സൈറ്റിൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9288099584, 9288008990.