1

തൃശൂർ: സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ റിഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ളതാണ് കോഴ്‌സ്. ദ്വിവത്സര സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ ഇന്റലക്ച്വൽ ആൻഡ് ഡെവലപ്‌മെന്റൽ ഡിസബിലിറ്റീസ് എന്ന കോഴ്‌സ് നടത്തുന്നത് അംഗീകൃത സ്ഥാപനമായ ഇരിങ്ങാലക്കുടയിലെ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനാണ് (നിപ്മർ). 35 സീറ്റുകളാണുള്ളത്. അവസാന തിയതി: ജൂൺ 14. 50 ശതമാനം മാർക്കോടെ +2 , വി.എച്ച്.എസ്.ഇ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന യോഗ്യത. എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ആർ.സി.ഐ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിലുള്ള അപേക്ഷകൾ നിപ്മർ വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9288099584, 9288008990.