puja
എൽത്തുരുത്ത് ശ്രീകുമാരസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന കുമാര ഭൗതിക പൂജയും നാമജപ അർച്ചനയും.

കൊടുങ്ങല്ലൂർ : എൽത്തുരുത്ത് വിദ്യാപ്രകാശിനി സഭവക ശ്രീകുമാരസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭഗവാന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് കുമാര ഭൗതിക പൂജയും (ശിവ കുടുംബ പൂജ) നാമജപ അർച്ചനയും നടത്തി. ക്ഷേത്രം തന്ത്രി ബിജു ശാന്തി, അനിരുദ്ധൻ ശന്ത്രി, കുമാരേശൻ ശാന്തി, മഹേഷ് ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ചടങ്ങുകൾക്ക് സഭ പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, പി.പി. ജോതിർമയൻ എന്നിവർ നേതൃത്വം നൽകി.