തിരുവുള്ളക്കാവ് ക്ഷേത്രത്തിന് സമീപത്തെ പഞ്ചായത്ത് പൊതുകുളത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ നിലയിൽ.
ചേർപ്പ് : ശക്തമായ മഴയിൽ തിരുവുള്ളക്കാവിലെ ചേർപ്പ് പഞ്ചായത്ത് കുളത്തിന്റെ കൈവരിയോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം തകർന്നു. ഇന്നലെയുണ്ടായ ശക്തമായ മഴയിൽ ക്ഷേത്രത്തിന് സമീപത്തെ പഞ്ചായത്ത് കുളത്തിന്റെ കൈവരിയോട് ചേർന്ന സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് ഇടിഞ്ഞത്. നിരവധി ആളുകൾ സഞ്ചരിക്കുന്ന കൈവരിയോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയുടെ ഭാഗങ്ങളിൽ മണ്ണിടിഞ്ഞത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു. മഴ ശക്തമായതോടെ കുളത്തിൽ വെള്ളവും നിറഞ്ഞിരിക്കുകയാണ്. നാളുകൾക്ക് മുമ്പാണ് കുളം നവീകരണ പ്രവർത്തനങ്ങൾ നടന്നത്. കുളത്തിന് സമീപത്ത് കൂടി പാറക്കോവിൽ ഭാഗത്തേക്ക് പോകാനുള്ള എളുപ്പ വഴി കൂടിയാണിത്. സംരക്ഷണഭിത്തിയുടെ തകർന്ന ഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് ഉയരുന്ന ആവശ്യം.