1

തൃശൂർ: കോർപറേഷൻ മേയറുടെ ഡിവിഷനിലെ നെട്ടിശ്ശേരി, കുറ്റിമുക്ക് ബി.എം.ബി.സി റോഡ് പണി കാരണം വീടുകളിൽ വെള്ളം കയറി. ബി.എം.ബി.സി റോഡ് പണി നടന്നതിൽ ഏറ്റവും കൂടുതൽ ടൈൽ വർക്ക് ചെയ്ത റോഡാണ് നെട്ടിശ്ശേരി കുറ്റുമുക്ക് റോഡ്. മഴ കൂടുതൽ ശക്തമായാൽ റോഡിലെ വെള്ളം വീടുകളിൽ കയറുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. ഏറ്റവും വീതി കുറഞ്ഞ ബി.എം.ബി.സി റോഡാണിതെന്നും പറയുന്നു. കുറ്റുമുക്ക് പാടത്ത് റോഡിന്റെ ഉയരം കാണുമ്പോൾ അപകടം പതിയിരിക്കുന്നുവെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.