തളിക്കുളത്ത് മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം കുറിച്ചപ്പോൾ.
തൃപ്രയാർ : തളിക്കുളത്തെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷയായി. ആരോഗ്യവകുപ്പ്, ആശാ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പകർച്ചവ്യാധികൾ തടയുന്നതിനും വെള്ളക്കെട്ട് പരിഹരിക്കുന്നതിനുമാണ് മുഖ്യപരിഗണന. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത, എം.കെ. ബാബു, ബുഷറ അബ്ദുന്നാസർ, ഫാത്തിമ, സിനി, എ.ഐ. മുഹമ്മദ് മുജീബ് എന്നിവർ പങ്കെടുത്തു.