1

ആലപ്പാട്: തൃശൂർ ജില്ലാ അംബേദ്ക്കറൈറ്റ് ബുദ്ധിസ്റ്റ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാവുപറമ്പ് ബോധി വിഹാറിൽ ബുദ്ധപൂർണിമ ആഘോഷിച്ചു. ഹീനയായ ബുദ്ധ സംഘം ചെയർമാൻ വി.കെ. അജിതാഘോഷ് ബുദ്ധപ്രതിമാ പ്രതിഷ്ഠാനം നിർവഹിച്ചു. എസ്.സി - എസ്.ടി ഫെഡറേഷൻ കേരള ചെയർമാൻ എ.കെ. സന്തോഷ് അദ്ധ്യക്ഷനായി. പാലി ഭാഷാ വിദഗ്ദ്ധൻ കെ.ജി. കൃഷ്ണകുമാർ ധർമ്മഭാഷണം നടത്തി. കെ.ആർ. സുരേഷ് ബാബു ബുദ്ധമുള നടീൽ നിർവഹിച്ചു. അമ്പിളി ഉണ്ണിക്കൃഷ്ണൻ, നിഷ രാജേഷ്, പി.പി. ഉണ്ണിരാജ്, കെ.സി. സജീവൻ, വിജയൻ വല്ലച്ചിറ, സി.എ. ശിവൻ, അജിത നാരായണൻ, ഇ.പി. കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.