ചേലക്കര: ഭാരത പുഴക്ക് കുറുകേ നിർമ്മിച്ച വാഴാലിക്കാവ് - മാന്നന്നൂർ ഉരുക്കു തടയണ പുനർനിർമ്മാണത്തിന്റെ ഭാരമായി നിർമ്മിച്ച ഭാരതപ്പുഴ സംരക്ഷണഭിത്തി കനത്ത മഴയിൽ തകർന്നു. മഴ കനത്തതോടെ ദിവസങ്ങളായി ഭാരതപ്പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. 2018ലെ പ്രളയത്തിൽ തകർന്ന തടയണയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ ശക്തമായ ഒഴുക്കിനെത്തുടർന്ന് പണി നിർത്തിവച്ചിരുന്നു. പുനർനിർമാണത്തിന്റെ ഭാഗമായി നിർമ്മിച്ച പാർശ്വഭിത്തിയുടെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു വീണത്. അടിയൊഴുക്കിനെ തുടർന്ന് മണൽ ഊർന്നുപോയതാണ് ഭിത്തി താഴേക്ക് അമരാൻ കാരണമായതെന്നാണ് നിഗമനം. കൂടുതൽ ഒഴുക്ക് ഉണ്ടായാൽ വെള്ളത്തിന്റെ അളവ് കൂടുന്നതോടൊപ്പം ബാക്കിയുള്ള സംരക്ഷണഭിത്തിയും തകർന്നുപോകാൻ സാധ്യതയുണ്ട്.