anish

തൃശൂർ: തൃശൂർ നഗരത്തിലെ വെള്ളക്കെട്ടും ദുരിതവും ഭരണാധികാരികളുടെ സൃഷ്ടിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. മഴക്കാലം മുൻകൂട്ടിക്കണ്ട് കാനകളും തോടുകളും വൃത്തിയാക്കുന്നതിൽ കോർപ്പറേഷൻ ഗുരുതര വീഴ്ചയാണ് വരുത്തിയത്. വെള്ളം കയറിയ വീട്ടുകാർക്കും സ്ഥാപന ഉടമകൾക്കും മതിയായ നഷ്ട പരിഹാരം നൽകണം. 2018ലെ പ്രളയത്തിൽ നിന്നും ഒരു പാഠവും ഇടത് സർക്കാരും കോർപ്പറേഷൻ ഭരണ നേതൃത്വവും പഠിച്ചില്ല എന്നതാണ് വസ്തുത. തങ്ങൾക്ക് പറ്റിയ വീഴ്ച മറക്കാനാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്ന കാരണം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.