പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ ജന്മദിന ആഘോഷം നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ : ജാതിയുടെയും വർണത്തിന്റെയും പേരിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പൊരുതിയ പണ്ഡിറ്റ് കെ.പി. കറുപ്പൻ മാസ്റ്ററുടെ 140-ാമത് ജന്മദിനം അഖില കേരള ധീവരസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ജന്മദിന ആഘോഷം നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. അഖില കേരള ധീവരസഭ ജില്ലാ പ്രസിഡന്റ് കെ.വി. തമ്പി അദ്ധ്യക്ഷനായി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.വി. ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ശ്രീജിത്ത്, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷാജു തലാശ്ശേരി, വെങ്കിടേഷ്, ശകുന്തളകൃഷ്ണൻ, ജോഷി ബ്ലാങ്ങാട്ട്, കെ.കെ. പുഷ്‌കാരൻ, പി.കെ. ദാസൻ, ഉണ്ണിക്കൃഷ്ണൻ, യു.എം. സുബ്രഹ്മണ്യൻ, യു.ബി. മണികണ്ഠൻ, മണി കാവുങ്ങൽ, കെ.കെ. തമ്പി, ബാബു കുന്നുങ്ങൽ, എൻ.ആർ. പ്രകാശൻ, ശാന്ത, സരിത അമ്പാടി, സജിത സുഭാഷ്, ഉഷ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.