തൃശൂർ: ദേശീയ പെരിനെറ്റോളജി കോൺഫറൻസ് 'പെരികോൺ 2024' സൈമർ ദി വുമൺസ് ഹോസ്പിറ്റലിൽ മേയ് 25, 26 തിയതികളിൽ നടക്കും. സങ്കീർണ്ണതകൾ നിറഞ്ഞ ഗർഭാവസ്ഥയും ഗർഭസ്ഥശിശു ചികിത്സയുമാണ് പ്രധാന ചർച്ചാവിഷയം. ഗർഭസ്ഥശിശുവിന്റെ സ്‌കാനിംഗുകളുടെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശം സെമിനാറിൽ ചർച്ച ചെയ്യും. ഈ രംഗത്തെ ദേശീയ വിദഗ്ദ്ധരായ ഡോ.സുരേഷ് ശേഷാദ്രി, ഡോ.എൻ.പളനിയപ്പൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളവതരിപ്പിക്കും. പി.എൻ.ഡി.ടി നിയമങ്ങളും സെമിനാറിൽ ചർച്ച ചെയ്യും. സൈമർ ഹോസ്പിറ്റൽ ചെയർമാൻ ഡോ.കെ.കെ.ഗോപിനാഥൻ നേതൃത്വം വഹിക്കുന്ന കമ്മറ്റിയിൽ ഡോ.ബിജോയ് ബാലകൃഷ്ണൻ, ഡോ.മീനുബത്ര പരശുറാം എന്നിവരാണ് ഓർഗനൈസിംഗ് സെക്രട്ടറിമാർ.