mukundan

തൃശൂർ : മണപ്പുറം സമീക്ഷയുടെ രാമു കാര്യാട്ട് അവാർഡ് കഥാകാരൻ എം.മുകുന്ദന് സമ്മാനിക്കും. 25,000 രൂപയും ശിൽപ്പവുമാണ് പുരസ്‌കാരം. കെ.വി.പീതാംബരൻ സ്മാരക പുരസ്‌കാരം മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിക്കും സി.കെ.ജി വൈദ്യർ സ്മാരക പുരസ്‌കാരം ഷീബ അമീറിനും പി.സലീം രാജ് പുരസ്‌കാരം കവി.പി.എൻ.ഗോപീകൃഷ്ണനും സമ്മാനിക്കും. പതിനായിരം രൂപ വീതവും ശിൽപവുമാണ് അവാർഡ്. 26 ന് തളിക്കുളം ബ്ലൂമിംഗ് ബഡ്‌സ് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ പുരസ്‌കാരം സമ്മാനിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. മണപ്പുറം സമീക്ഷയുടെ ജോ.സെക്രട്ടറിയായിരുന്ന പി.സലീം രാജ് അനുസ്മരണവും നടക്കുമെന്ന് എം.പി.സുരേന്ദ്രൻ, പ്രൊഫ.ടി.ആർ.ഹാരി, വി.എൻ.രണദേവ്, ടി.എസ്.സുനിൽ കുമാർ, ടി.പി.ബിനോയ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.