agri

തൃശൂർ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കടുത്ത നഷ്ടം സംഭവിച്ച നെൽക്കർഷകർക്ക് അടിയന്തരമായി ന്യായമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നെൽക്കർഷകർ 28 ന് കളക്ടറേറ്റ് മാർച്ച് നടത്തും. അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുക, നെല്ലുവില കൃത്യമായി ലഭ്യമാക്കുക, മറ്റ് ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക എന്നിവ ഉന്നയിച്ചാണ് മാർച്ച്. കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോ. സെക്രട്ടറി എ.സി.മൊയ്തീൻ എം.എൽ.എ, മുരളി പെരുനെല്ലി എം.എൽ.എ എന്നിവർ സംസാരിക്കും. രാവിലെ 10 ന് അയ്യന്തോൾ ചുങ്കത്ത് നിന്നും മാർച്ച് ആരംഭിക്കുമെന്ന് കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്.കുട്ടിയും പ്രസിഡന്റ് പി.ആർ.വർഗീസും അറിയിച്ചു.