സി.കെ.ജി വൈദ്യർ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികൾക്ക് ഉന്നത കോഴ്‌സുകളിൽ പ്രവേശനം ലഭിക്കുന്നതിന് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി ആവശ്യപ്പെട്ടു. കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള സി.കെ.ജി വൈദ്യർ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മീഡിയ സെൽ സംസ്ഥാന ചെയർമാൻ ഡോ. പി. സരിൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അദ്ധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ നൗഷാദ് ആറ്റുപറമ്പത്ത്, വി.ആർ. വിജയൻ, സുനിൽ ലാലൂർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. വിനു, എ.എൻ. സിദ്ധപ്രസാദ്, സി.ജി. അജിത് കുമാർ, വി.ഡി. സന്ദീപ്, സി.എസ്. മണികണ്ഠൻ, മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ നാട്ടിക ഫിഷറീസ് ഗവൺമെന്റ് സ്‌കൂൾ, നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂളുകളെ ചടങ്ങിൽ പുരസ്‌കാരം നൽകി ടി.എൻ. പ്രതാപൻ എം.പി അനുമോദിച്ചു.